കണ്ണൂര്‍: അറസ്റ്റിലായതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ തന്റെ ഇന്നോവ കാര്‍ വില്‍പനയ്ക്ക് വെച്ച് ആകാശ് തില്ലങ്കേരി. ഫെയ്‌സ്ബുക്കിലെ കാര്‍ വില്‍പന ഗ്രൂപ്പിലാണ് വാഹനം വില്‍പനയ്ക്കെന്ന് അറിയിച്ചിരിക്കുന്നത്. ജയിലില്‍ ആയി മൂന്ന് മണിക്കൂറിന് ശേഷമാണ് ആകാശിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും വില്‍പന പരസ്യം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
2012 രജിസ്ട്രേഷനിലുള്ള ഇന്നോവയ്ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനലാണ് വാഹനം വില്‍പനയ്ക്ക് വെച്ചതെന്നാണ് ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവീന്ദ്രന്‍ പറയുന്നത്.
തിങ്കളാഴ്ചയാണ് കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ആകാശ്. പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആകാശിനെതിരെ നിലനില്‍ക്കെയാണ് കാപ്പ ചുമത്തിയത്.
പൊലീസ് മേധാവിയുടെ ശുപാര്‍ശ പ്രകാരം ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒടുവില്‍ ആകാശ് പ്രതിയായത്. ആകാശ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് ആകാശിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.