സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം; 23 കോടി അനുവദിച്ചു: 3,91,104 കുട്ടികള്‍ക്ക് പ്രയോജനം

സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം; 23 കോടി അനുവദിച്ചു: 3,91,104 കുട്ടികള്‍ക്ക് പ്രയോജനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം വിതരണത്തിന് 23 കോടി രൂപ അനുവദിച്ചു.

സൗജന്യ കൈത്തറി യൂണിഫോം നല്‍കാത്ത ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും യുപി, എച്ച്എസ് വിഭാഗം എയിഡഡ് സ്‌കൂളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യുണിഫോമിനാണ് തുക അനുവദിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

3,91,104 കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന സൗജന്യ കൈത്തറി യുണിഫോം പദ്ധതി പ്രകാരം രണ്ടു തരത്തിലാണ് നിലവില്‍ യുണിഫോം നല്‍കി വരുന്നത്.

സംസ്ഥാനത്തെ സ്റ്റാറ്റന്‍ഡ് എലോണ്‍ എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളിലും എല്‍പി വിഭാഗം എയിഡഡ് സ്‌കൂളിലുമാണ് കൈത്തറി യുണിഫോം നല്‍കിവരുന്നത്.

2022-23 അധ്യയന വര്‍ഷത്തെ കൈത്തറി യൂണിഫോം പദ്ധതി പ്രകാരമുള്ള യുണിഫോം വിതരണം ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

നിലവില്‍ കൈത്തറി യുണിഫോം നല്‍കാത്ത ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും യുപി, എച്ച്എസ് വിഭാഗം ഏയ്ഡഡ് സ്‌കൂളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യുണിഫോമിന് 600 രൂപ നിരക്കില്‍ അലവന്‍സ് നല്‍കിവരുന്നു.

2022-23 അധ്യയന വര്‍ഷം സൗജന്യ കൈത്തറി യുണിഫോം നല്‍കാത്ത മേല്‍പറഞ്ഞ സ്‌കൂളുകള്‍ക്ക് 600 രൂപ നിരക്കില്‍ ഭരണാനുമതി ലഭിച്ചിരുന്നു. നിലവില്‍ പ്രസ്തുത ശീര്‍ഷകത്തില്‍ ലഭ്യമായ തുകയില്‍ നിന്നും സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും യുപി, എച്ച്എസ് എയ്ഡഡ് സ്‌കൂളിലെ ഒന്ന് മുതല്‍ നാല് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 600 രൂപ നിരക്കില്‍ ആകെ 23,46,62400 രൂപ അനുവദിച്ചു.

ഈ തുക എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് റീ അലോട്ട് ചെയ്തു കൊടുക്കുന്നതിനായി നടപടി ഉത്തരവ് നല്‍കിയിട്ടുണ്ട്. തുക ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ക്ക് അലോട്ട് ചെയ്യുന്നതാണെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.