ഹോട്ടല്‍ അധികൃതര്‍ പാസ്പോര്‍ട്ട് നശിപ്പിച്ചു; അമേരിക്കയില്‍ കുടുങ്ങി 42 യു.കെ വിദ്യാര്‍ഥികള്‍

ഹോട്ടല്‍ അധികൃതര്‍ പാസ്പോര്‍ട്ട് നശിപ്പിച്ചു; അമേരിക്കയില്‍ കുടുങ്ങി 42 യു.കെ വിദ്യാര്‍ഥികള്‍

വാഷിങ്ടന്‍: ഹോട്ടല്‍ അധികൃതര്‍ പാസ്‌പോര്‍ട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ ഹോട്ടലില്‍ കുടുങ്ങി യുകെയില്‍ നിന്നുള്ള 42 വിദ്യാര്‍ഥികള്‍. 

യുകെയിലെ വാള്‍സാലിലെ ബാര്‍ ബീക്കണ്‍ സ്‌കൂളില്‍നിന്ന് സ്‌കീ ട്രിപ്പിനെത്തിയ വിദ്യാര്‍ഥികളാണ് യുഎസിലെ ന്യൂ ഹാംഷറിലെ ഹോട്ടലില്‍ കുടുങ്ങിയത്. 

ഹോട്ടലുകാര്‍ പാസ്‌പോര്‍ട്ട് കീറിയെറിഞ്ഞെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് അറിയിച്ചു. 

ശനിയാഴ്ചയാണ് ഇവര്‍ തിരികെ യുകെയിലേക്ക് പറക്കേണ്ടിയിരുന്നത്. എന്നാല്‍ അടിയന്തര രേഖകള്‍ ലഭിക്കുന്നതിനായി നാലു ദിവസം കൂടി യുഎസില്‍ തുടരേണ്ടിവരും. 

കുട്ടികളെ തിരികെ കൊണ്ടുവരുമെന്നും അപ്രതീക്ഷിത സാഹചര്യം കൈകാര്യം ചെയ്യുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ബുധനാഴ്ചയോടെ കുട്ടികള്‍ തിരികെ വരുമെന്നും ബ്രിട്ടിഷ് എംബസി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.