തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത് യുവജന കമ്മിഷനായി ചെലവഴിച്ചത് 1.14 കോടി രൂപയെന്ന് മന്ത്രി സജി ചെറിയാന്‍. ജീവനക്കാരുടെ ശമ്പളവും അംഗങ്ങളുടെ ഓണറേറിയവുമായി ഒരുകോടി രൂപയും ഓഫീസ് ചെലവുകള്‍ക്ക് 14.27 ലക്ഷം രൂപയുമാണ് ചെലവായത്.
കമ്മിഷന്‍ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യത്തിനും എടുത്ത കാറുകള്‍ക്ക് വാടകയായി 2021-22ല്‍ 22.66 ലക്ഷം രൂപ നല്‍കി. രണ്ട് ടേമിലായി ആറ് വര്‍ഷമായി കമ്മിഷന്‍ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം ശമ്പളമായി 67.37 ലക്ഷം രൂപ കൈപ്പറ്റി. കൂടാതെ സിറ്റിങ് ഫീസായി 52,000 രൂപയും യാത്രാ അലവന്‍സായി 1.26 ലക്ഷം രൂപയും ന്യൂസ് പേപ്പര്‍ അലവന്‍സായി 21,990 രൂപയും നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
എന്‍. ഷംസുദീന്‍, സജീവ് ജോസഫ്, പി. അബ്ദുള്‍ ഹമീദ്, ഷാഫി പറമ്പില്‍ എന്നിവര്‍ക്ക് സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അതേസമയം ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇപ്പോള്‍ കരാര്‍ വാഹനമാണ് ഉപയോഗിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.