ഷാർജ: ഗതാഗത പിഴയില്‍ ഇളവ് നല്‍കി ഷാർജ. 2023 ഏപ്രില്‍ ഒന്നുമുതലാണ് പിഴയില്‍ 35 ശതമാനം ഇളവ് പ്രാബല്യത്തിലാവുക.നിയമ ലംഘനത്തിന് പിഴ കിട്ടി 60 ദിവസത്തിനുളളില്‍ പിഴയടക്കുന്നവർക്കാണ് ഇളവ് ബാധകമാകുക. കണ്ടുകെട്ടല്‍ ഫീസിനും ഇത്ബാധകമാണ്.
ഒരു വർഷത്തിനുളളിലാണ് പിഴ അടയ്ക്കുന്നതെങ്കില്‍ 25 ശതമാനമാണ് പിഴയിളവ്. ഇത് പിഴത്തുകയ്ക്ക് മാത്രമെ ലഭ്യമാകൂ. കണ്ടുകെട്ടല്‍ തുക പൂർണമായും അടയ്ക്കണം.ഗതാഗത നിയമലംഘനം നടത്തി ഒരു വർഷത്തിനു ശേഷം അടച്ചാൽ പിഴയിലോ ഫീസിലോ കിഴിവുകളൊന്നും ബാധകമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.