ബലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

ബലാത്സംഗ കേസ്; എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍.

എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എല്‍ദോസിന്റെ ഫോണ്‍ വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ജില്ലാ അഡി. സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാന്‍ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

എന്നാല്‍ എല്‍ദോസ് കുന്നപ്പള്ളി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ കോടതി അനുമതിയില്ലാതെ പങ്കെടുത്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ജാമ്യവ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.