ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് റെയിൽവേ പിഴ ഈടാക്കിയത് 100 കോടി

ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് റെയിൽവേ പിഴ ഈടാക്കിയത് 100 കോടി

മുംബൈ: കഴിഞ്ഞ പത്ത് മാസത്തിനിടെ ടിക്കറ്റില്ലാതെ ​ട്രെയിൻ യാത്ര ചെയ്ത യാത്രക്കാരിൽ നിന്ന് റെയിൽവേ മുംബൈ ഡിവിഷൻ പിഴ ഈടാക്കിയത് 100 കോടി രൂപ. 2022 ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെയുള്ള റെക്കോർഡ് കളക്ഷനാണിത്. ഈ കാലയളവിൽ 18 ലക്ഷം പേർ ടിക്കറ്റില്ലാതെ സഞ്ചരിച്ചതായും റെയിൽവേ പുറത്ത് വിട്ട കണക്കിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 60 കോടിയായിരുന്നു. 

മുംബൈ റെയിൽവേ ഡിവിഷന് കീഴിൽ 77 റെയിൽവേ സ്റ്റേഷനുകളാണുള്ളത്. ഇവയിൽ ടിക്കറ്റ് പരിശോധനക്കായി 1200 ടിക്കറ്റ് എക്സാമിനർമാരുമുണ്ട്. 100 കോടിയിൽ 87.43 ലക്ഷം രൂപ എ.സി കമ്പാർട്ട്മെന്റിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തവരിൽനിന്ന് പിഴയിനത്തിൽ ലഭിച്ചതാണ്. 25,781 പേരാണ് ഇത്തരത്തിൽ യാത്ര ചെയ്തത്.

ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഇതൊക്കെ അവഗണിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.