പൊളിറ്റിക്കല്‍ ട്വിസ്റ്റ്; ത്രിപുരയില്‍ ബിജെപിയുടെ ലീഡ് നില ഇടിഞ്ഞു

പൊളിറ്റിക്കല്‍ ട്വിസ്റ്റ്; ത്രിപുരയില്‍ ബിജെപിയുടെ ലീഡ് നില ഇടിഞ്ഞു

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപിയുടെ ലീഡ് നില കുറയുന്നു. വന്‍ വിജയം ഉറപ്പിച്ച് വിജയാഘോഷം തുടങ്ങിയ പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ടാണ് ലീഡ് നിലയില്‍ മാറ്റം വന്നത്.

ഇതുവരെ പിന്നില്‍ നിന്നിരുന്ന ഇടത്-കോണ്‍ഗ്രസ് സഖ്യം മുന്നേറുന്ന പൊളിറ്റിക്കല്‍ ട്വിസ്റ്റാണ് ത്രിപുരയില്‍ നിന്ന് ഈ നിമിഷം വരുന്നത്. മുന്‍പ് 40 ലധികം സീറ്റുകളില്‍ ലീഡ് ചെയ്തിരുന്ന ബിജെപിക്ക് ഇപ്പോള്‍ 29 സീറ്റുകളില്‍ മാത്രമാണ് ലീഡ്.

ഇടത് കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തിപ്ര മോത 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു. സുപ്രധാന മേഖലകളില്‍ നിന്ന് 9.30 ന് കൃത്യമായ ആദ്യ ഫലസൂചനകള്‍ വരുമ്പോഴുള്ള ഈ ഞെട്ടല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരില്‍ വലിയ നിരാശയുണ്ടായിട്ടുണ്ട്.

മുഖ്യമന്ത്രി മണി സാഹ ടൗണ്‍ ബര്‍ദോളി മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ നടക്കുന്ന നാഗാലാന്‍ഡില്‍ ബിജെപി സഖ്യം തന്നെയാണ് മുന്നില്‍.

വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കില്ലെന്ന് പ്രവചിച്ചിരുന്ന മേഘാലയയില്‍ എന്‍പിപിയാണ് മുന്നിട്ടുനില്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.