ഡബ്ലിന്‍: വന്‍ തീ പിടുത്തമുണ്ടായ വെക്‌സ് ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ഇന്നലെ വൈകുന്നേരമാണ് ആശുപത്രിയില്‍ വന്‍ തീ പിടുത്തമുണ്ടായത്.
നിലവില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആശുപത്രിയില്‍ നിന്നും 200 ഓളം പേരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഇന്നും തുടരുകയാണ്. വെക്‌സ് ഫോര്‍ഡ് ഫയര്‍ സര്‍വീസിലെ യൂണിറ്റുകളും ജീവനക്കാരും ഇന്നലെ രാത്രി മുഴുവന്‍ ആശുപത്രിയില്‍ തങ്ങി തീ പിടുത്തം വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കി.
ഇന്നലെ വൈകിട്ട് നാലോടെയാണ് ആശുപത്രിയില്‍ തീ പിടുത്തമുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ തീ നിയന്ത്രണ വിധേയമായെങ്കിലും ആശുപത്രിയിലെ നിരവധി വാര്‍ഡുകളില്‍ പുക നിറഞ്ഞു. വലിയ കേടുപാടുകളും ഇതോടെ സംഭവിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ ആശുപത്രിയില്‍ നിന്നും ഒഴിപ്പിക്കല്‍ ജോലികള്‍ ആരംഭിക്കുകയും ചെയ്തു. രോഗികളെ സമീപത്തെ ആശുപത്രികളിലേക്കാണ് മാറ്റിയത്. മുഴുവന്‍ രോഗികളെയും ഒഴിപ്പിക്കാന്‍ 24 മണിക്കൂറോളം വേണ്ടി വരുമെന്നാണ് കരുതുന്നത്.
തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താനും നാശനഷ്ടങ്ങളുടെ കണക്കെടുക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയില്‍ ഇന്നും നാളെയുമായുള്ള എല്ലാ അപ്പോയ്‌മെന്റുകളും റദ്ദാക്കിയതായും അറിയിച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കള്‍ക്കായി ഹെല്‍പ് ഡസ്‌കുകളും തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.