ജാഗ്രതൈ.....
വ്യാജ കോവിഡ് വാക്സിനുകള്‍ക്കെതിരേ
ഇന്റര്‍ പോളിന്റെ ഓറഞ്ച് നോട്ടീസ്

ജാഗ്രതൈ..... </br>വ്യാജ കോവിഡ് വാക്സിനുകള്‍ക്കെതിരേ </br> ഇന്റര്‍ പോളിന്റെ ഓറഞ്ച് നോട്ടീസ്

ന്യൂഡല്‍ഹി: വ്യാജ കോവിഡ് വാക്സിനുകള്‍ വിപണിയില്‍ എത്തിയേക്കാമെന്ന് ഇന്റര്‍പോളിന്റെ മുന്നറിയിപ്പ്. ബ്രിട്ടണ്‍ ആണ് കോവിഡിനുള്ള വാക്സിന്‍ ആദ്യം പൊതു ജനത്തിനായി എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു കോവിഡ് വാക്സിന്‍ പൊതുജനത്തിന് നല്‍കാന്‍ ബ്രിട്ടണ്‍ അനുമതി നല്‍കിയത്. ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് വഴിയോ അല്ലാതെയോ വ്യാജ വാക്സിനുകളുടെ പരസ്യം നല്‍കി അവ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റര്‍പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 194 രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്കും ഇന്റര്‍പോള്‍ നോട്ടീസ് നല്‍കി. ഓറഞ്ച് നോട്ടീസ് ആണ് വ്യാജ വാക്സിന്‍ സംബന്ധിച്ച് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്റര്‍ പോള്‍ ഓറഞ്ച് നോട്ടീസ് പുറപ്പെടുവിക്കുന്നത് പൊതു സുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ മുന്നറിയിപ്പ് നല്‍കാനാണ്.

കോവിഡ് വാക്സിനുകളുടെ അനധികൃത പരസ്യങ്ങള്‍, കൃത്രിമം കാണിക്കല്‍, മോഷണം തുടങ്ങിയവ തടയാന്‍ തയ്യാറെടുക്കണമെന്ന് നോട്ടീസില്‍ പറയുന്നു. വ്യാജ വാക്സിനുകള്‍ വില്‍ക്കാനുള്ള ശ്രമം നടത്തിയേക്കാമെന്നും വിശദീകരിക്കുന്നുണ്ട്. വ്യാജ വാക്സിനുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന വെബ് സൈറ്റുകള്‍ തിരിച്ചറിയണമെന്നും ജനങ്ങളുടെ ആരോഗ്യവും ജീവനും ഇത്തരം വാക്സിനുകള്‍ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പില്‍ ഉണ്ട്. ഇതിനൊപ്പെം തന്നെ കോവിഡ് വാക്സിന്റെ വിതരണ ശ്യംഖലയുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ഇന്റര്‍പോള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.