ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുന്നു: കേംബ്രിഡ്ജില്‍ ആശങ്ക പങ്കുവച്ച് രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുന്നു: കേംബ്രിഡ്ജില്‍ ആശങ്ക പങ്കുവച്ച് രാഹുല്‍ ഗാന്ധി

ലണ്ടന്‍: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടന ആക്രമിക്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജഡ്ജ് ബിസിനസ് സ്‌കൂളില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.

ജനാധിപത്യത്തിന്റെ ചട്ടക്കൂട് പരിമിതമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുന്നു. അത് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെയും ജുഡീഷ്യറിയെയും പിടിച്ചെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും നിരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

താന്‍ ഇന്ത്യയിലെ പ്രതിപക്ഷത്തെ നേതാവാണ്. പാര്‍ലമെന്റിനു മുന്നില്‍ സംസാരിച്ചതിന് പോലും പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസുകാരന്‍ തന്നെ പിടിച്ചു വച്ചിരിക്കുന്ന ചിത്രം കാണിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു.

താന്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തി. ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ താന്‍ ജാഗ്രത പുലര്‍ത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യം, ഇന്ത്യ-ചൈന ബന്ധം, ഡാറ്റ എന്നിവയെക്കുറിച്ചാണ് രാഹുല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.