ന്യൂഡൽഹി: കേന്ദ്രവുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്തോടെ കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കി കർഷക സംഘടനകള്‍. നാളത്തെ ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടും സമരത്തിന്റെ തുടര്‍നടപടികളും ഇന്ന് ചേരുന്ന സംഘടന നേതാക്കളുടെ യോഗം ചര്‍ച്ച ചെയ്യും.
താങ്ങുവിലയില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന കേന്ദ്ര നിര്‍ദേശം തള്ളിയ കര്‍ഷകര്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഇന്ന് സമരത്തിന്റെ ഭാഗമാകും. നാല് അതിര്‍ത്തികള്‍ സ്തംഭിച്ചതോടെ ഡല്‍ഹിയില്‍ പഴം, പച്ചക്കറി ക്ഷാമം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.