സംരംഭകരുടെ പരാതിയില്‍ 30 ദിവസത്തിനകം പരിഹാരം; പരാതി പരിഹാര പോര്‍ട്ടല്‍ ആരംഭിച്ചു

സംരംഭകരുടെ പരാതിയില്‍ 30 ദിവസത്തിനകം പരിഹാരം; പരാതി പരിഹാര പോര്‍ട്ടല്‍ ആരംഭിച്ചു

കൊച്ചി: സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ പരാതി പരിഹാര പോര്‍ട്ടല്‍ ആരംഭിച്ചു. ഇതോടെ വ്യവസായ സംരംഭകരുടെ പരാതികളില്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാകും. പോര്‍ട്ടല്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

10 കോടി രൂപ വരെ നിക്ഷേപമുളള സംരംഭവുമായി ബന്ധപ്പെട്ട പരാതി കളക്ടര്‍ അധ്യക്ഷനായ ജില്ലാതല സമിതി പരിശോധിക്കും. 10 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാന സമിതി പരിശോധിക്കും. സംസ്ഥാന സമിതിയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അധ്യക്ഷന്‍. വ്യവസായ വാണിജ്യ ഡയറക്ടര്‍ കണ്‍വീനറാണ്.

പരാതിയുടെ വിചാരണ വേളയില്‍ ജില്ലാ, സംസ്ഥാന സമിതികള്‍ക്ക് സിവില്‍ കോടതിക്ക് തുല്യമായ അധികാരം ഉണ്ടാകും. സേവനം നല്‍കേണ്ട ഉദ്യോഗസ്ഥന്‍ മതിയായ കാരണം കൂടാതെ കാലതാമസമോ വീഴ്ചയോ വരുത്തിയാല്‍ പിഴ ചുമത്താനും വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യാനും ഈ സമിതികള്‍ക്ക് അധികാരമുണ്ട്.

പരിഹാരം നിര്‍ദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയില്‍ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തില്‍ പിഴ ഈടാക്കാനാകും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് ഇത്തരത്തില്‍ പരിഹാരം ഉണ്ടാവുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.