ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിൽ ഏജന്റായി പ്രവൃത്തിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിൽ ഏജന്റായി പ്രവൃത്തിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ജമ്മു: നിയന്ത്രണ രേഖയിലൂടെ ജമ്മു കശ്മീരിലേക്ക് ഭീകരരെ ഇറക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബഷീര്‍ അഹമ്മദ് പിറിന്റെ സ്വത്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. തീവ്രവാദത്തിനെതിരായ നടപടിയുടെ ഭാഗമായാണ് സ്വത്തുകള്‍ കണ്ടുകെട്ടിയത്. പിറിന്റെ പേരിലുള്ള ബാഗ്‌പോര, പന്‍സഗം പ്രദേശങ്ങളിലെ രണ്ട് പ്ലോട്ടുകളാണ് എന്‍ഐഎ കണ്ടുകെട്ടിയത്.

വടക്കന്‍ കശ്മീര്‍ ജില്ലയിലെ ക്രാല്‍പോറയിലെ ബാബര്‍പോര പ്രദേശത്തെ താമസക്കാരനായ പിര്‍ കഴിഞ്ഞ മാസം പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 21ന് റാവല്‍പിണ്ടിയില്‍ വെച്ച് സംഘടനയുടെ സ്വയം പ്രഖ്യാപിത കമാന്‍ഡറായ പിര്‍ വെടിയേറ്റ് മരിച്ചതായാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലേക്ക് ഭീകരരെ ഇറക്കുന്നത് ഉള്‍പ്പടെയുള്ള പിറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിന് കേന്ദ്ര സര്‍ക്കാര്‍ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 

അല്‍ഉമര്‍ മുജാഹിദ്ദീന്‍ സ്ഥാപകനും സ്വയം പ്രഖ്യാപിത ചീഫ് കമാന്‍ഡറുമായ 'ലത്രം' എന്ന മുസ്താഖ് സര്‍ഗാറിന്റെ ശ്രീനഗര്‍ ആസ്ഥാനമായുള്ള സ്വത്ത് വ്യാഴാഴ്ച കണ്ടുകെട്ടിയിരുന്നു. ബാരാമുള്ള ജില്ലയില്‍ ബാസിത് അഹമ്മദ് റെഷിയെന്ന ടിആര്‍എഫ് പ്രവര്‍ത്തകന്റെ സ്വത്തും കണ്ടുകെട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.