ന്യൂഡല്‍ഹി: രാജ്യത്ത് പനി, ജലദോഷം, കഫക്കെട്ട് എന്നിവ അനുഭവപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആന്റിബയോട്ടിക് ചികിത്സ കുറയ്ക്കണമെന്ന നിര്‍ദേശവുമായി ഐഎംഎ. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇക്കാര്യം അറിയിച്ചത്.
ഛര്‍ദ്ദി, തൊണ്ടവേദന, പനി, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. അണുബാധ സാധാരണയായി അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, പക്ഷെ ചുമ മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കും. എന്‍സിഡിസി പറയുന്നതനുസരിച്ച് ഭൂരിഭാഗം കേസുകളും എച്ച്3 എന്‍2 ഇന്‍ഫ്‌ലുവന്‍സ വൈറസിന്റെ ലക്ഷണങ്ങളാണെന്നും ഐഎംഎ ട്വീറ്റ് ചെയ്യുന്നു.
15 വയസിന് താഴെയും 50 വയസിന് മുകളിലും ഉള്ളവരില്‍ സാധാരണയായി കണ്ടുവരുന്ന അണുബാധയാണിത്. പനിക്കൊപ്പം ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ആന്റിബയാട്ടിക്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയും ഉണ്ടായിരിക്കുന്നു.
ഡോസോ ആവൃത്തിയോ ശ്രദ്ധിക്കാതെ ആളുകള്‍ ഇത്തരത്തില്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.