കോട്ടയത്ത് യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചുകൊന്നു; സുഹൃത്ത് കസ്റ്റഡിയില്‍

കോട്ടയത്ത് യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചുകൊന്നു; സുഹൃത്ത് കസ്റ്റഡിയില്‍

കോട്ടയം: യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കോട്ടയം തിരുവഞ്ചൂര്‍ പോളച്ചിറ സ്വദേശിയായ ഷൈജുവാണ് (46) കൊല്ലപ്പെട്ടത്.  ഇയാളുടെ സുഹൃത്തിനെ അയര്‍ക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. പെയിന്റിംഗ് തൊഴിലാളിയാണ് ഷൈജു.


ഇന്നുരാവിലെ പോളച്ചിറ പമ്പ് ഹൗസിന് സമീപത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിരവമറിച്ചു. പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.