അച്ചടിച്ചത് 37 ലക്ഷം നോട്ടുകള്‍; രാജ്യത്ത് 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി

അച്ചടിച്ചത് 37 ലക്ഷം നോട്ടുകള്‍; രാജ്യത്ത് 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2018- 19 വര്‍ഷം മുതല്‍ 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ല. നോട്ടുകള്‍ അച്ചടിക്കാനുള്ള തുക വളരെ തുച്ഛമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകള്‍ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ട്.

100, 200, 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണ്. 2021-22 കാലയളവില്‍ ആയിരം നൂറു രൂപ നോട്ട് അച്ചടിക്കാന്‍ ചിലവഴിക്കേണ്ടി വന്നത് 1770 രൂപ മാത്രമാണ്.

യഥാക്രമം 1000, 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2370 രൂപയും 1000, 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2290 രൂപയും, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 3530 രൂപയും വേണ്ടിവന്നുവെന്നും വിവരാവകാശ അപേക്ഷയില്‍ റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.