'രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് കുട്ടികളുണ്ടാവാത്തതിനാല്‍'; വിവാദ പരാമര്‍ശവുമായി ബി.ജെ.പി അധ്യക്ഷന്‍

'രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് കുട്ടികളുണ്ടാവാത്തതിനാല്‍'; വിവാദ പരാമര്‍ശവുമായി ബി.ജെ.പി അധ്യക്ഷന്‍

ബംഗളൂരു: രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കാട്ടീല്‍. കുട്ടികളുണ്ടാവാത്തതിനാലാണ് രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് എന്നായിരുന്നു നളിന്‍ കുമാറിന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി നടത്തുന്ന സങ്കല്‍പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു ബി.ജെ.പി അധ്യക്ഷന്‍.

രാഹുല്‍ ഗാന്ധിയ്ക്ക് കുട്ടികളുണ്ടാകില്ലെന്ന് ബി.ജെ.പി നിയമസഭാംഗം മഞ്ജുനാഥ് തന്നോട് പറഞ്ഞാതായും നളിന്‍ കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും കോവിഡ് വാക്‌സിനെതിരെ കുപ്രചാരണം നടത്തി. വാക്‌സിനെടുത്തവര്‍ക്ക് കുട്ടികളുണ്ടാവില്ലെന്ന് മുന്‍പ് ഇവര്‍ പറഞ്ഞതായും നളിന്‍ പറഞ്ഞു. എന്നാല്‍ ബി.ജെ.പി അധ്യക്ഷന് മാനസിക പ്രശ്‌നങ്ങളാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. നളീനിന്റെ പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കര്‍ണാടക ബി.ജെ.പിയും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.