ബിസിനസ് ലൈസന്‍സ് പുതുക്കാന്‍ പുതിയ നിബന്ധന

ബിസിനസ് ലൈസന്‍സ് പുതുക്കാന്‍ പുതിയ നിബന്ധന

ദുബായ്: എമിറേറ്റിലെ ബിസിനസ് ലൈസന്‍സ് പുതുക്കാന്‍ പുതിയ നിബന്ധന വരുന്നു. ലൈസന്‍സ് പുതുക്കണമെങ്കില്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ലാ​ഭ​വി​ഹി​തം കൈ​പ്പ​റ്റു​ന്ന എല്ലാ പ​ങ്കാ​ളി​ക​ളു​ടെ​യും സമ്മതം വേണം. ലൈസന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങള്‍ക്കും സ്ഥാപനത്തിന്‍റെ ഔദ്യോഗിക പ്രതിനിധിയുടേയോ പങ്കാളിയുടെയോ സാന്നിദ്ധ്യവും നിർബന്ധമാണ്.

ദുബായ് സാമ്പത്തിക ടൂറിസം വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം നല്‍കിയിട്ടുളളത്. ഓ​രോ സ്ഥാ​പ​ന​വും ലാ​ഭ​വി​ഹി​തം കൈ​പ്പ​റ്റു​ന്ന പ​ങ്കാ​ളി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ക​ഴി​ഞ്ഞ​വ​ർ​ഷം ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ലൈ​സ​ൻ​സ് ന​ട​പ​ടി​ക​ൾ​ക്കാ​യി സ​മീ​പി​ക്കു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ, പ​വ​ർ ഓ​ഫ് അ​റ്റോ​ണി, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ സൂ​ക്ഷി​ച്ചു​വെ​ക്ക​ണം. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ സ​ർ​ക്കാ​ർ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ പി​ഴ​യ​ട​ക്കേ​ണ്ടി​വ​രും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന കമ്പനി പിആർഒമാരെ നിയന്ത്രിക്കാനാണ് പുതിയ നിബന്ധന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.