നോക്ക് ദേവാലയത്തിലേക്ക് സീറോ മലബാർ വൈദികൻ എത്തിച്ചേർന്നു

നോക്ക് ദേവാലയത്തിലേക്ക് സീറോ മലബാർ വൈദികൻ എത്തിച്ചേർന്നു

നോക്ക് : അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ഠിക്കാൻ  തലശേരി അതിരൂപതാംഗമായ ഫാ. ആൻ്റണി (ബാബു) പരതേപതിക്കൽ എത്തിച്ചേർന്നു.

ഡബ്ലിനിൽ എത്തിയ ഫാ. ആൻ്റണിയെ സീറോ മലബാർ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ കോർഡിനേറ്റർ ജനറൽ റവ. ഡോ. ക്ലെമൻ്റ് പാടത്തിപ്പറമ്പിലും, നാഷണൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയും അത്മായ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.

കാസർഗോഡ് തയ്യേനി സ്വദേശിയായ ഫാ. ആൻ്റണി (ബാബു) തലശേരി അതിരൂപതയിലെ ഉദയഗിരി, പനത്തടി, ആദംപാറ, ഉദയപുരം, കൊന്നക്കാട്, കച്ചേരികടവ്, കല്ലുവയൽ ഇടവകകളിൽ സേവനം ചെയ്തിട്ടുണ്ട്. ആറുവർഷക്കാലം അതിരൂപതയുടെ പ്രൊക്യുറേറ്ററായി പ്രവർത്തിച്ചു. കരുവഞ്ചാൽ സെൻ്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടറായി സേവനം ചെയ്തുവരികെയാണ് അയർലണ്ടിലേയ്ക്കുള്ള നിയമനം.

നോക്ക് തീർത്ഥാടന കേന്ദ്രത്തിലെ സേവനത്തിനൊപ്പം റ്റൂം അതിരൂപതയിലെ സീറോ മലബാർ വിശ്വാസികളുടെ ചുമതലയും ഫാ. ആൻ്റണി നിർവ്വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.