സ്‌കൂള്‍ ബസ് ഫിറ്റ്നസിന് വിദ്യാവാഹിനി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്

സ്‌കൂള്‍ ബസ് ഫിറ്റ്നസിന് വിദ്യാവാഹിനി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്

തിരുവനന്തപുരം: സ്‌കൂള്‍ ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ വിദ്യാവാഹിനി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്. റൂട്ടും സമയവും കൃത്യമായി രക്ഷിതാക്കള്‍ക്ക് അറിയുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സംവിധാനമാണ് വിദ്യാവാഹിനി ആപ്പ്.

എന്നാല്‍ ഇതുവരെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത് നൂറില്‍ താഴെ സ്‌കൂളുകളും അഞ്ഞൂറില്‍ താഴെ ബസുകളും മാത്രമാണ്. സംസ്ഥാനത്ത് 31000 സ്‌കൂള്‍ ബസുകളുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. എല്ലാ സ്‌കൂള്‍ ബസുകളിലും ജിപിഎസ് ഉണ്ടെങ്കിലും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അടുത്ത അധ്യയന വര്‍ഷത്തിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.

വിദ്യാര്‍ഥികള്‍ക്ക് രാവിലെ സ്‌കൂളില്‍ പോകാനുള്ള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം. സ്‌കൂള്‍ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ എത്ര സമയമെടുക്കുമെന്നും ആപ് വഴി മനസ്സിലാക്കാന്‍ സാധിക്കും.

സ്‌കൂള്‍ ബസുകളെ ജി.പി.എസ് വഴി ഗതാഗത വകുപ്പിന്റെ സെര്‍വറുമായി ബന്ധിപ്പിക്കും. 20,000 സ്‌കൂള്‍ ബസുകളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ഇതില്‍ പതിനാലായിരത്തോളം ബസുകള്‍ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ജി.പി.എസ് ഘടിപ്പിച്ച് നിരത്തിലിറങ്ങിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.