യുഎഇ പ്രസിഡന്‍റിന് ഇന്ന് ഹാപ്പി ബ‍ർത്ത് ഡെ

യുഎഇ പ്രസിഡന്‍റിന് ഇന്ന് ഹാപ്പി ബ‍ർത്ത് ഡെ

അബുദബി:യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് 62 ആം ജന്മദിനം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ ബിന്‍ ഷക്ക്ബൗത്ത് ബിന്‍ തായേബ് ബിന്‍ ഇസാ ബിന്‍ നഹ്യാന്‍ ബിന്‍ ഫലാ ബിന്‍ യാസ് എന്നതാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. അന്തരിച്ച ഷെയ്ഖ് സായിദിന്‍റെ മൂന്നാമത്തെ മകനാണ് ഷെയ്ഖ് മുഹമ്മദ്. മജ്ലിസുകളില്‍ മുതിർന്നവരില്‍ നിന്നാണ് വിദ്യാഭ്യാസത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്.പിന്നീട് 18 വയസിലാണ് അലൈനിലും അബുദബിയിലും ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. റാബത്തിലെ റോയല്‍ അക്കാദമിയിലും അദ്ദേഹം പഠിച്ചു. 1979 ല്‍ മിലിറ്ററി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ പൈലറ്റാണ് അദ്ദേഹം.1981 ലാണ് ഷെയ്ഖ സലാമ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ അഹ്യാനുമായുളള വിവാഹം. നാല് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമുണ്ട്. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുമുണ്ട് യുഎഇ രാഷ്ട്രപതി. ദിവസത്തില്‍ 18 മണിക്കൂറിലേറെ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഫാല്‍ക്കണുകളോട് പ്രത്യേക ഇഷ്ടമുണ്ട്. എഴുത്തിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.