വേനല്‍ക്കാലമല്ലെ, ദാഹം ചെടികള്‍ക്കുമുണ്ട്!

വേനല്‍ക്കാലമല്ലെ, ദാഹം ചെടികള്‍ക്കുമുണ്ട്!

വേനല്‍ക്കാലം എത്തിക്കഴിഞ്ഞാല്‍ ചെടികളെല്ലാം കരിഞ്ഞു തുടങ്ങുന്ന പതിവുണ്ട്. ആവശ്യത്തിന് വെള്ളവും വളവും നല്‍കിയാല്‍ മാത്രമാണ് വേനല്‍ക്കാലത്ത് ചെടികള്‍ക്ക് ചൂടിനെ അതിജീവിക്കാനായി സാധിക്കുകയുള്ളൂ. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

കടുത്ത വേനലില്‍ കറിവേപ്പില ചെടി നിലനിര്‍ത്തണമെങ്കില്‍ ആവശ്യത്തിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും കറിവേപ്പില ചെടിക്ക് വളമായി പുളിപ്പിച്ച കഞ്ഞിവെള്ളം സ്ഥിരം ഒഴിക്കുന്നത് ഗുണം ചെയ്യും. ചെടിക്ക് ചുറ്റും മണ്ണ് നല്ലതു പോലെ ഇളക്കിയാണ് പുളിപ്പിച്ച കഞ്ഞിവെള്ളം ഒഴിക്കേണ്ടത്.അതുപോലെ മാസത്തില്‍ ഒരു തവണയെങ്കിലും കുറച്ച് ചുണ്ണാമ്പ് പൊടി ചേര്‍ത്തു കൊടുക്കുന്നതും ചെടിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യും. ചെടിയുടെ മുകളില്‍ മഞ്ഞള്‍പൊടി വിതറി നല്‍കുന്നത് കീടാണു ബാധകളില്‍ നിന്നും ചെടിയെ സംരക്ഷിക്കുന്നതിന് സഹായിക്കും.

മറ്റൊരു കാര്യം പഴകിയ ചോറ് വെള്ളത്തില്‍ ഇട്ടു വെച്ച ശേഷം പിറ്റേദിവസം ഒരു മിക്‌സിയുടെ ജാറില്‍ കുറച്ച് മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ഉള്ളി എന്നിവ ചേര്‍ത്ത് നല്ലതുപോലെ അടിച്ചു പേസ്റ്റ് രൂപത്തില്‍ ആക്കി എടുക്കുക. അത് ചെടിയുടെ ചുറ്റും ഇട്ടു കൊടുക്കുന്നത് കറിവേപ്പില കൂടുതല്‍ വളരുന്നതിന് സഹായിക്കും. കഞ്ഞി വെള്ളത്തോടൊപ്പം മഞ്ഞള്‍പൊടി ഇട്ട് അത് ചെടിയില്‍ ഒഴിച്ചു കൊടുക്കുന്നതും വളരെ നല്ലതാണ്. ഏതു വളപ്രയോഗം നടത്തുമ്പോഴും മണ്ണ് നല്ലതുപോലെ ഇളക്കി വേണം ചെയ്യാന്‍. ചെടിയില്‍ നല്ലതുപോലെ വെള്ളമൊഴിച്ചു കൊടുക്കേണ്ടതും അത്യാവശ്യമാണ്.

വേനല്‍ക്കാലത്ത് സാധാരണ ഒഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ മാത്രമാണ് ചെടി വാടാതെ നില്‍ക്കുകയുള്ളൂ. അതുപോലെ അടുക്കളയില്‍ ബാക്കി വരുന്ന ചാരം ഇലയിലും മണ്ണിലും ഇട്ടു കൊടുക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. മഞ്ഞള്‍പൊടി ചെടിക്ക് ചുറ്റും വിതറി കൊടുക്കുകയാണെങ്കില്‍ എല്ലാവിധ കീടാണു ബാധകളില്‍ നിന്നും ചെടിക്ക് സുരക്ഷിതത്വം നല്‍കാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.