തിരുവനന്തപുരം: പതിനാല് വര്‍ഷം മുമ്പ് പതിനാലുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാങ്ങോട് ഭരതന്നൂര്‍ രാമശേരി വിജയ വിലാസത്തില്‍ വിജയകുമാറിന്റെയും ഷീജയുടെയും മകന്‍ ആദര്‍ശ് വിജയ് ആണ് മരിച്ചത്. കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതം മരണ കാരണമായിരിക്കാം എന്നാണ് റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ക്ക് തോന്നിയ ദുരൂഹതകളാണ് കേസ് പുനരാരംഭിക്കാന്‍ കാരണം.
സംഭവ ദിവസം ശക്തമായ മഴ ഉണ്ടായിരുന്നെങ്കിലും കുട്ടിയുടെ വസ്ത്രങ്ങള്‍ നനയാതിരുന്നത് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശ്വാസകോശത്തിലോ ശരീരത്തിനുള്ളിലോ വെള്ളം കയറിയതായി രേഖപ്പെടുത്താഞ്ഞതും കൂടുതല്‍ സംശയത്തിന് കാരണമായി. കുളം വറ്റിച്ചപ്പോള്‍ മണ്‍വെട്ടിക്കൈ ലഭിച്ചതായി പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് പീഡനവുമായി ബന്ധപ്പെട്ട തെളിവുകളും കൊലപാതക സൂചനയും ലഭിച്ചു. ഇതോടെയാണ് ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നത്. പ്രതിഷേധം കനത്തതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കൊലപാതക സൂചന കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പിന്നീട് 2019-ല്‍ പുനരന്വേഷണം ആരംഭിച്ചതോടെ കുട്ടിയുടെ കല്ലറ തുറന്ന് റീ പോസ്റ്റ്മാര്‍ട്ടം നടത്തുകയായിരുന്നു.
നട്ടെല്ലിനും കൈകള്‍ക്കും ക്ഷതമേറ്റതായി റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിവരങ്ങള്‍ കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുടുംബത്തിന് കൈമാറുകയായിരുന്നു.
2009 ല്‍ ഏപ്രില്‍ അഞ്ചിന് വൈകിട്ട് മൂന്നോടെയാണ് കുട്ടി വീട്ടില്‍ നിന്നും പാല്‍ വാങ്ങുന്നതിനായി പോകുന്നത്. എന്നാല്‍ 800 മീറ്റര്‍ അകലെയുള്ള രാമരശേരി ഏലായിലെ കൃഷിയിടത്തിലുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടിലെ ആള്‍ സാന്നിധ്യവും രാമരശേരി കലുങ്കില്‍ സ്ഥിരമായി വന്നിരിക്കുന്നവരെപ്പറ്റിയും പ്രദേശവാസികള്‍ അന്ന് തന്നെ പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.