പാലക്കാട്: ബസ് കാത്ത് നിന്നയാള്‍ക്ക് സൂര്യതാപമേറ്റു. പാലക്കാട് ആനക്കരിയിലാണ് സംഭവം. ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റ കൂടല്ലൂര്‍ സ്വദേശി നിഖില്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഞായറാഴ്ച്ച പകല്‍ 11 നാണ് ആനക്കരയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് നിഖിലിന് സൂര്യാതപമേറ്റത്. കഴുത്തിന് പുറകുവശത്താണ് പൊള്ളലേറ്റത്. ശരീരത്തില്‍ വലിയ തോതില്‍ നീറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലെത്തി ഷര്‍ട്ട് അഴിച്ച് പരിശോധിച്ചപ്പോഴാണ് സൂര്യാതപമേറ്റതായി അറിയുന്നത്. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. ജില്ലയില്‍ ഇന്ന് താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 36.5 ഡിഗ്രി സെല്‍ഷ്യസായി കുറവ് രേഖപ്പെടുത്തി. കോഴിക്കോട്, വെള്ളാണിക്കര, എന്നിവടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും സിയാല്‍ കൊച്ചി, പുനലൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും താപനില രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.