പുതിയ വിമാനകമ്പനി പ്രഖ്യാപിച്ച് സൗദി അറേബ്യ

പുതിയ വിമാനകമ്പനി പ്രഖ്യാപിച്ച് സൗദി അറേബ്യ

റിയാദ്:പുതിയ വിമാനകമ്പനി പ്രഖ്യാപിച്ച് സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്. പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ ഉടമസ്ഥതയിലുളളതായിരിക്കും റിയാദ് എയർ. പിഐഎഫിന്‍റെ ഗവർണർ യാസിർ അല്‍ റുമായ്യാന്‍ ആണ് കമ്പനിയുടെ അധ്യക്ഷന്‍. വ്യോമയാനം, ഗതാഗതം, ലോജിസ്റ്റിക്സ്, തുടങ്ങിയ മേഖലകളില്‍ പ്രവർത്തന പരിചയമുളള ടോണി ഡഗ്ലസാണ് സിഇഒ.

റിയാദാണ് റിയാദ് എയർലൈന്‍സിന്‍റെ തലസ്ഥാനം. റിയാദിലെ കിംഗ് സല്‍മാന്‍ ഇന്‍റർനാഷണല്‍ എയർപോർട്ടിനായി 2022 നവംബറില്‍ മാസ്റ്റർ പ്ലാന്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമാനകമ്പനിയുടെ പ്രഖ്യാപനവും. 2030 ഓടെ 100 ലധികം സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്താനാണ് പദ്ധതി. ഇതുവഴി 200,000-ത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.