ബ്രഹ്മപുരത്ത് ഒരു പ്രശ്‌നവുമില്ലെന്ന് മന്ത്രി: മാധ്യമങ്ങള്‍ തീയില്ലാതെ പുകയുണ്ടാക്കാന്‍ ശ്രിക്കുന്നു; വിവാദ കമ്പനിക്ക് ന്യായീകരണം

ബ്രഹ്മപുരത്ത് ഒരു പ്രശ്‌നവുമില്ലെന്ന് മന്ത്രി: മാധ്യമങ്ങള്‍ തീയില്ലാതെ പുകയുണ്ടാക്കാന്‍ ശ്രിക്കുന്നു;  വിവാദ കമ്പനിക്ക് ന്യായീകരണം

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്ത വിവാദത്തില്‍ കരാര്‍ കമ്പനിയെ മന്ത്രി എം.ബി രാജേഷ് ന്യായീകരിച്ചത് നിയമസഭയില്‍ പ്രതിഷേധത്തിനിടയാക്കി. മാധ്യമങ്ങളെ പഴിച്ചുകൊണ്ടായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസിന് തദ്ദേശ മന്ത്രിയുടെ മറുപടി.

ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തമെന്നായിരുന്നു ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ പ്രതിപക്ഷം നിയമസഭയില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഗുരുതരമായ ഒരു സാഹചര്യവുമില്ലെന്നായിരുന്നു തദ്ദേശമന്ത്രി എം ബി രാജേഷ് മറുപടി നല്‍കിയത്.

കൊച്ചിയിലെ വായു ഡല്‍ഹിയേക്കാള്‍ മെച്ചമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. തീ അണയ്ക്കാന്‍ സ്വീകരിച്ചത് ശാസ്ത്രീയ നടപടിയാണെന്ന് വിദഗ്ധര്‍ പോലും അംഗീകരിച്ചുവെന്നും ചില മാധ്യമങ്ങള്‍ തീയില്ലാതെ പുകയും പുകമറയും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.