ഷിന്‍റഗ കോറിഡോർ വികസനപദ്ധതി നാലാം ഘട്ടത്തിന്‍റെ ആദ്യകരാർ നല്‍കി ആർടിഎ

ഷിന്‍റഗ കോറിഡോർ വികസനപദ്ധതി നാലാം ഘട്ടത്തിന്‍റെ ആദ്യകരാർ നല്‍കി ആർടിഎ

ദുബായ്: അല്‍ ഷിന്‍റഗ കോറിഡോർ വികസന പദ്ധതിയുടെ നാലാം ഘട്ടത്തിന് കീഴിലുളള ആദ്യ കരാർ നല്‍കി. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് മുതല്‍ അല്‍ മിന റോഡിലെ ഫാല്‍ക്കണ്‍ ഇന്‍റർചേഞ്ച് വരെയുളള 4.8 കിലോമീറ്റർ നീളമുളളതാണ് പദ്ധതി. 800 ദശലക്ഷം ദിർഹമാണ് പദ്ധതി ചെലവ്. മണിക്കൂറില്‍ 19,400 വാഹനങ്ങൾക്ക് കടന്നുപോകാന്‍ സാധിക്കുന്ന 3100 മീറ്റർ നീളമുളള 3 പാലങ്ങളുടെ നിർമ്മാണമാണ് പദ്ധതിയുടെ സവിശേഷത.

നാലാം ഘട്ടത്തില്‍ ഷെയ്ഖ് റാഷിദ് റോഡിനും ഫാൽക്കൺ ഇന്‍ർചേഞ്ചിനും ഇടയില്‍ 3 പാതകളുളള 1335 മീറ്റർ പാലം നിർമ്മിക്കും. ഫാൽക്കൺ ഇന്‍റർചേഞ്ചില്‍ നിന്ന് അൽ വാസൽ റോഡിലേക്ക് പ്രവേശിക്കുന്ന ഗതാഗതത്തിന് 3 പാതകളുളള 780 മീറ്റർ പാലവും നിർമ്മിക്കും.ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിന റോഡിലേക്ക് ഫാൽക്കൺ ഇന്‍റർചേഞ്ചിലേക്കുളള ഗതാഗതത്തിന് 2 പാതകളുളള 985 മീറ്റർ പാലവും പദ്ധതിയിലുണ്ട്.

തിരക്ക് കുറച്ച് ഗതാഗതം സുഗമമാക്കുകയെന്നുളളതാണ് അല്‍ ഷിന്‍റഗ വികസന പദ്ധതിയുടെ ലക്ഷ്യമെന്ന് ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. അല്‍ ഷിന്‍റഗ വികസന പദ്ധതിയുടെ മൊത്തം ചെലവ് 5.3 ബില്ല്യണ്‍ ദിർഹമാണ്. മൊത്തം 13 കിലോമീറ്റർ ദൈർഘ്യമുള്ള 15 ഇന്‍റർസെഷനുകളുടെ നിർമ്മാണമാണ് പദ്ധതി ഉൾക്കൊള്ളുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുന്നത്. ദേര, ബർ ദുബായ്, ദുബായ് സീഫ്രണ്ട്, ദുബായ് മാരിടൈം സിറ്റി, പോർട്ട് റാഷിദ് തുടങ്ങിയ മേഖലകള്‍ക്കെല്ലാം ഇതിന്‍റെ ഗുണഫലം ലഭിക്കും. 2030 ആകുമ്പോഴേക്കും യാത്രാസമയം 104 മിനിറ്റില്‍ നിന്ന് 16 മിനിറ്റായി കുറയ്ക്കാന്‍ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.