പൊലീസ് സ്റ്റേഷനിലെ വാഹനം കത്തിച്ചത് കാപ്പ കേസ് പ്രതി ഷമീം; ബലം പ്രയോഗിച്ച് പിടികൂടുന്നതിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

പൊലീസ് സ്റ്റേഷനിലെ വാഹനം കത്തിച്ചത് കാപ്പ കേസ് പ്രതി ഷമീം; ബലം പ്രയോഗിച്ച് പിടികൂടുന്നതിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ക്ക് തീയിട്ട കാപ്പ കേസ് പ്രതി ചാണ്ടി ഷമീമിനെ പൊലീസ് പിടികൂടി. രാവിലെ മുതല്‍ ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഉഴാദിയില്‍ നിന്നാണ് ഷമീമിനെ ബലം പ്രയോഗിച്ച് പിടികൂടിയത്. ഇതിനിടെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് ഇയാള്‍ വളപട്ടണം സ്റ്റേഷനില്‍ കടന്ന് അഞ്ച് വാഹനങ്ങള്‍ക്ക് തീയിട്ടത്. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയാണ് തീപിടിച്ച് നശിച്ചത്. വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. തളിപ്പറമ്പില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി നാലോടെ തീ അണയ്ക്കുകയായിരുന്നു.

ചാണ്ടി ഷമീം തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെ തുടര്‍ന്നായിരുന്നു ബഹളം വയ്ക്കുകയും ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്ന് പൊലീസിന് നേരത്തേ സംശയം ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.