ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് സൗകര്യങ്ങളില്ല; നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് സൗകര്യങ്ങളില്ല; നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സന്ദര്‍ശനം നടത്തിയ നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് മതിയായ സൗകര്യങ്ങളില്ലന്ന് നിരീക്ഷണ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടങ്ങള്‍ നശിച്ച നിലയിലാണെന്നും അവ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുന്നുകൂടിയ മാലിന്യങ്ങള്‍ തൊട്ടടുത്തുള്ള കടമ്പ്രയാറിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. പ്ലാന്റില്‍ മതിയായ സിസിടിവി സംവിധാനങ്ങളില്ല, ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കണം, ബയോ മൈനിങ്ങിനുള്ള മതിയായ ഉപകരണങ്ങള്‍ ഇല്ല, നിലവിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ബയോ മൈനിങ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല തുടങ്ങിയ കാര്യങ്ങളും നിരീക്ഷണ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബ്രഹ്മപുരത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിക്കുന്ന നിരീക്ഷണ സമിതി പുതിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് നിരീക്ഷിക്കാന്‍ മൂന്നംഗം സമിതിയെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.