മദ്യലഹരിയിൽ സ്ത്രീയുടെ തലയിൽ മൂത്രമൊഴിച്ച ടിടിഇയെ പിരിച്ചുവിട്ടു; റെയിൽവേയുടെ യശസ് കളങ്കപ്പെടുത്തിയെന്ന് റെയിൽവേ മന്ത്രി

മദ്യലഹരിയിൽ സ്ത്രീയുടെ തലയിൽ മൂത്രമൊഴിച്ച ടിടിഇയെ പിരിച്ചുവിട്ടു; റെയിൽവേയുടെ യശസ് കളങ്കപ്പെടുത്തിയെന്ന് റെയിൽവേ മന്ത്രി

ന്യൂഡല്‍ഹി: ട്രെയിൻ യാത്രക്കിടെ മദ്യപിച്ച് വനിതാ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ച ടി.ടി.ഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ബിഹാര്‍ സ്വദേശിയായ മുന്നാ കുമാറിനെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. മുന്നാ കുമാറിനെ കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തിരുന്നു.

കൊല്‍ക്കത്ത-അമൃത്സര്‍ അകാല്‍ തഖ്ത് എക്‌സ്പ്രസില്‍ ഭര്‍ത്താവിനൊപ്പം എ1 കോച്ചില്‍ യാത്ര ചെയ്ത സ്ത്രീക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവ ദിവസം മുന്നാ കുമാര്‍ ലീവിലായിരുന്നുവെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്.

ഞായറാഴ്ച രാത്രിയിലാണ് സംഭവം. ലഖ്‌നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് മുമ്പായിരുന്നു ഇത്. താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന സ്ത്രീയുടെ തലയിലേക്ക് മദ്യപിച്ചെത്തിയ മുന്നാ കുമാര്‍ മൂത്രമൊഴിക്കുയായിരുന്നു.

സ്ത്രീ ബഹളം വെച്ചതോടെ സഹയാത്രികര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവം സമയത്ത് ഇയാള്‍ ഡ്യൂട്ടിയിലായിരുന്നില്ല. ട്രെയിനിലെ യാത്രികനായിരുന്നുവെന്നും പൊലീസ് അറിയിച്ചു. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

റെയിൽവേയുടെ യശസ് കളങ്കപ്പെടുത്തിയെന്നും സ്ത്രീകളോട് അനാദരവ് കാണിച്ചതിനാലാണ് മുന്നാ കുമാറിനെ സർവിസിൽ നിന്ന് പറഞ്ഞുവിട്ടതെന്നും റെയിൽവേ മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.