തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികള്‍ക്കുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ തുടരും. സ്ഥിരം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ തിരുത്തി. താല്‍ക്കാലിക ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പെന്‍ഷന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ബിപിഎല്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വരുമാനം ഉള്ള കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പ്രതിമാസം 1600 രൂപയാണ് ഭിന്നശേഷി പെന്‍ഷന്‍ അനുവദിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് പെന്‍ഷന്‍ ലഭിക്കാന്‍ സ്ഥിര ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്.
കേന്ദ്ര നിയമ പ്രകാരം 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കേ സ്ഥിരം സര്‍ട്ടിഫിക്കറ്റ് കിട്ടു. ഇത് പരിഗണിക്കാതെ എടുത്ത തീരുമാനമാണ് ധന വകുപ്പ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. തീരുമാനത്തിന് പിന്നാലെ പെന്‍ഷന് അര്‍ഹതയില്ലെന്ന് അറിയിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് കത്ത് അയച്ചിരുന്നു. ഇവര്‍ ഇനി താല്‍ക്കാലിക ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജറാക്കിയാല്‍ മതിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.