രാഹുല്‍, അദാനി വിഷയം; മൂന്നാം ദിവസവും പാര്‍ലമെന്റില്‍ ബഹളം

രാഹുല്‍, അദാനി വിഷയം; മൂന്നാം ദിവസവും പാര്‍ലമെന്റില്‍ ബഹളം

ന്യൂഡല്‍ഹി: അദാനി, രാഹുല്‍ ഗാന്ധി വിഷയങ്ങളെ ചൊല്ലി തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റില്‍ ബഹളം. ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് വരെ ലോക് സഭയും രാജ്യസഭയും നിര്‍ത്തി വച്ചിരുന്നു. വീണ്ടും തുടങ്ങിയപ്പോഴും സഭയില്‍ ബഹളം തുടര്‍ന്നു.

അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും നാളത്തേക്ക് പിരിഞ്ഞു.

വിദേശ പര്യടനത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടു. ബഹളം വച്ച പ്രതിപക്ഷം അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു.

അദാനി വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു. ഇതിനിടെ അദാനിയുടെ ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ആസ്ഥാനത്തേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തി. മിസൈല്‍ റഡാര്‍ കരാര്‍ അദാനിയുമായി ബന്ധമുള്ള കമ്പനിക്ക് നല്‍കിയത് ദുരൂഹമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.