തൃശൂരിലെ സദാചാര കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

തൃശൂരിലെ സദാചാര കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: സദാചാര കൊലപാകത്തില്‍ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ആള്‍ അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശി നവീനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സഹറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളില്‍ ഒരാളായ ഗിഞ്ചുവിനെ നാട്ടില്‍ നിന്ന് വാഹനത്തില്‍ കൊച്ചിയില്‍ എത്തിച്ചതിനാണ് നവീനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഗിഞ്ചുവിനെ ഇയാള്‍ കൊച്ചിയിലാക്കിയത്. ഗിഞ്ചു എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നാണ് നവീന്‍ പൊലീസിന് നല്‍കിയ മൊഴി. ഗിഞ്ചുവിന്റെ അടുത്ത സുഹൃത്താണ് ഇയാള്‍.

ഇതോടെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ചേര്‍പ്പ് സ്വദേശികളായ ഫൈസല്‍, സുഹൈല്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികള്‍ക്ക് നാടുവിടാന്‍ സാമ്പത്തികമായി സഹായിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ഫെബ്രുവരി പതിനെട്ടിന് രാത്രിയിലാണ് വനിത സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ സംഘം മര്‍ദ്ദിച്ചത്. ആന്തരിക അവയവങ്ങള്‍ക്ക് അടക്കം പരിക്കുപറ്റിയ സഹര്‍ ചികിത്സയില്‍ ഇരിക്കെ മാര്‍ച്ച് ഏഴിന് മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.