കോഴിക്കോട് ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധം: സംസ്ഥാനത്ത് ഡോക്ടർമാർ വെള്ളിയാഴ്ച്ച പണിമുടക്കും; ഒ.പി ഇല്ല, ശസ്ത്രക്രിയകൾ മുടങ്ങും

കോഴിക്കോട് ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധം: സംസ്ഥാനത്ത് ഡോക്ടർമാർ വെള്ളിയാഴ്ച്ച പണിമുടക്കും; ഒ.പി ഇല്ല, ശസ്ത്രക്രിയകൾ മുടങ്ങും

കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച്ച പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.പി.എം.ടി എ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പണിമുടക്കിൽ പങ്കെടുക്കും.

ഒ.പി വിഭാഗം ബഹിഷ്‌ക്കരിച്ചാണ് സമരം. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കില്ല. എന്നാല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടഞ്ഞുകിടക്കും.

മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഒഴിവാക്കി. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാ വിഭാഗവും മാത്രമേ പ്രവര്‍ത്തിക്കൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.