റമദാന്‍; ഫെഡറല്‍ ജീവനക്കാർക്ക് വെളളിയാഴ്ച വീട്ടിലിരുന്നും ജോലിചെയ്യാം

റമദാന്‍; ഫെഡറല്‍ ജീവനക്കാർക്ക് വെളളിയാഴ്ച വീട്ടിലിരുന്നും ജോലിചെയ്യാം

ദുബായ്:യുഎഇയില്‍ ഫെഡറല്‍ ജീവനക്കാർക്ക് വെളളിയാഴ്ചകളില്‍ വീട്ടിലിരുന്ന് ജോലിചെയ്യാം. 70 ശതമാനം ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലിചെയ്യാമെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നിർദ്ദേശം വ്യക്തമാക്കുന്നു.ബാക്കി 30 ശതമാനം പേർക്ക് സൈറ്റില്‍ ജോലി ചെയ്യണം.

അ​തോ​ടൊ​പ്പം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മാ​ന ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.വെളളിയാഴ്ചകളില്‍ വിദൂരപഠനമാണ് വിദ്യാർത്ഥികള്‍ക്ക് അനുവദിച്ചിട്ടുളളത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പരീക്ഷകളെ ഇത് ബാധിക്കില്ല.

റമദാനില്‍ ജോലി സമയത്തില്‍ ഇളവ് നല്‍കി നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഫെഡറല്‍ മന്ത്രാലയങ്ങളും അതോറിറ്റികളും ജീവനക്കാർക്ക് ആയാസ രഹിതമായ ജോലി ക്രമം നല്കണമെന്ന നിർദ്ദേശമാണ് നല്‍കിയിരുന്നത്. പ്ര​വൃ​ത്തി​സ​മ​യം രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് 2.30 വ​രെ ആ​യി​രി​ക്കു​മെ​ന്നും ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചിരുന്നു. എന്നാല്‍ ജോലിയുടെ സ്വഭാവം അനുസരിച്ച് പ്രവൃത്തിസമയം ക്രമീകരിക്കാമെന്നും നിർദ്ദേശം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.