ദുബായ്: കൃത്രിമക്കാലിനുളളില്‍ ഒളിപ്പിച്ച 3 ലക്ഷം ദിർഹവുമായി യാചകന്‍ ദുബായില്‍ പിടിയിലായി.ഭിക്ഷാടനം യുഎഇയില്‍ നിരോധിത പ്രവൃത്തിയാണ്. റമദാന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കർശനമാക്കയിരിക്കുകയാണ് അധികൃതർ. അതുകൊണ്ടുതന്നെ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദുബായ് പോലീസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളത്തിലാണ് ആൻ്റി ഇന്‍ഫിലറേറ്റേഴ്സ് വിഭാഗം ഡയറക്ടർ കേണല്‍ അലി അല്‍ ഷംസി ഇക്കാര്യം അറിയിച്ചത്. വിശുദ്ധമാസത്തില്‍ മാനുഷിക വികാരങ്ങളെ ചൂഷണം ചെയ്ത് ധനം സമ്പാദിക്കാന്‍ ശ്രമിക്കരുതെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v