കോട്ടയം: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പ്രവിത്താനം സ്വദേശി വട്ടമറ്റത്തില്‍ ജിത്തു ജോര്‍ജ് മരിച്ചത്. 28 വയസായിരുന്നു. അറക്കുളം മൈലാടിക്ക് സമീപം ബൊലേറോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. വാഹനത്തില്‍ ജിത്തുവിനൊപ്പമുണ്ടായിരുന്ന രാമപുരം സ്വദേശി ജോസ് നിസാര പരുക്കുകളുടെ രക്ഷപ്പെട്ടു.
ബുധനാഴ്ച വൈകിട്ട് ആറോടെ ജിത്തുവും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് 40 അടി താഴ്ച്ചയിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. പാലാ വിസിബിലെ ജീവനക്കാരായ ഇരുവരും ചെറുതോണി ഓഫീസില്‍ നിന്നും തിരികെ വരുന്നവഴി ഇടുക്കി ഭാഗത്തേക്ക് പോവുകയായിരുന്ന ബസില്‍ ഇടിക്കാതെ ഒതുക്കിയതോടെ നിയന്ത്രണംവിട്ട് തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.
പരുക്കേറ്റ ഇരുവരെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജിത്തുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞാര്‍ പൊലീസും മൂലമറ്റം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.