ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ വിമാനത്തിന്റെ കോക്പിറ്റില്‍ ഹോളി ആഘോഷിച്ച രണ്ട് പൈലറ്റുമാര്‍ക്കെതിരെ നടപടി. ഇരുവരേയും ജോലിയില്‍ നിന്ന് ഒഴിവാക്കി.
ഡല്‍ഹി-ഗുവാഹത്തി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സംഭവം നടന്നത്. ഫ്‌ളൈറ്റ് ഡെക്കിന്റെ സെന്റര്‍ കണ്‍സോളിന് മുകളില്‍ ഇരുവരും ഒരു കപ്പ് കട്ടന്‍ കാപ്പി വയ്ക്കുകയും പലഹാരം കഴിക്കുകയുമായിരുന്നു. ചെറിയ തോതില്‍ പോലും ഇവിടെ വെള്ളം വീഴുന്നത് വിമാനത്തിന്റെ പ്രവര്‍ത്തനത്തെയും യാത്രക്കാരുടെ സുരക്ഷിതത്വത്തെയും ബാധിക്കും.
ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വരികയും വിമര്‍ശനം ശക്തമാവുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രത്തില്‍ പൈലറ്റുമാര്‍ ഗുജിയയും ഒരു ഗ്ലാസ് കാപ്പിയും കണ്‍സോളില്‍ സൂക്ഷിച്ചിരിക്കുന്നത് കാണാം.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. പൈലറ്റുമാരുടെ പെരുമാറ്റത്തില്‍ വിമര്‍ശനവുമായി നിരവധി പേരാണ് ട്വിറ്ററിലൂടെ രംഗത്തു വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.