മുംബൈ: ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. ടെസ്റ്റ് പരമ്പര ജയത്തിന് പിന്നാലെയാണ് ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയെ നേരിടുന്നത്.
ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, വീരാട് കൊഹ് ലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്.
ട്വന്റി-20 ഫോര്‍മാറ്റിലെ സ്ഥിരം നായകന്‍ ആണെങ്കിലും ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ പാണ്ഡ്യ ആദ്യമായാണ് ഡേ-നൈറ്റ് മത്സരത്തിനിറങ്ങുന്നത്. പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങളാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v