ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. നെഹൃവിന്റെ പിന്‍മുറക്കാര്‍ എന്തുകൊണ്ട് നെഹൃവിന്റെ പേര് ഒപ്പം ചേര്‍ക്കുന്നില്ലെന്ന മോഡിയുടെ പരാമര്‍ശത്തിലാണ് കെ.സി വേണുഗോപാല്‍ എംപി പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയത്.
മോഡിയുടെ പരാമര്‍ശം സോണിയ ഗാന്ധിയേയും രാഹുലിനെയും അപമാനിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണ് നോട്ടീസ്. ഇതിനിടെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും അദാനി വിഷയത്തില്‍ പ്രതിപക്ഷവും പ്രതിഷേധിച്ചതോടെ ഇരുസഭകളും തിങ്കളാഴ്ച വരേക്ക് പിരിഞ്ഞു.
ഇന്ത്യയില്‍ ജനാധിപത്യം ശക്തമാണെങ്കില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കണമെന്നാണ് രാഹുല്‍ ഗാന്ധി ഇന്നലെ ഭരണപക്ഷത്തെ വെല്ലുവിളിച്ചത്. സ്പീക്കറെ കണ്ട രാഹുല്‍ ഗാന്ധി സഭയില്‍ സംസാരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് നല്കിയിരുന്നു.
എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന ബിജെപി രാഹുലിനെതിരെ ഇന്നും നിപാട് കടുപ്പിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജപെി പ്രതിഷേധിച്ചു. സ്പീക്കര്‍ക്ക് ആദ്യം രാഹുല്‍ ഇക്കാര്യത്തിലുള്ള കത്ത് എഴുതി നല്‍കാനാണ് ബിജെപി നിര്‍ദ്ദേശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v