മാസങ്ങള്‍ ഏറെ പിന്നിട്ടു ലോകത്ത് കൊവിഡ് 19 എന്ന മഹാമാരി പ്രതിസന്ധി സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ചൈനയിലെ വുഹാനില്‍ നിന്നും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച് വ്യാപനം തുടര്‍ന്ന കൊറോണ വൈറസിനെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും കീഴടങ്ങാന്‍ സമ്മതിക്കാതെ ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്ന പല ചിത്രങ്ങളും ഈ കൊറോണക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു ചിത്രമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലുമെല്ലാം ഇടം നേടുന്നുണ്ട് ഈ ചിത്രം.
ഒരു തമ്പ്‌സ് അപ് ചിത്രമാണ് ഇത്. കൊവിഡ് രോഗത്തെ പരാജയപ്പെടുത്തിയ ഒരു മുത്തശ്ശി ആശുപത്രിക്കിടക്കയില്‍ നിന്നും തമ്പ്‌സ് അപ് ആംഗ്യം കാണിക്കുന്ന ചിത്രമാണ് ഇത്. ക്രൊയേഷ്യല്‍ നിന്നുള്ള മാര്‍ഗരീത്ത ക്രാഞ്ചെക് ആണ് ഫോട്ടോയിലുള്ളത്. തൊണ്ണൂറ്റിയൊന്‍പമ്പത് വയസ്സുകാരിയാണ് മാര്‍ഗരീത്ത. അതുകൊണ്ടുതന്നെയാണ് ഈ ഫോട്ടോ ഇത്രമേല്‍ ശ്രദ്ധിക്കപ്പെട്ടതും.
കൊവിഡിനെ പരാജയപ്പെടുത്തുന്നവര്‍ ലോകത്തിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. പ്രത്യേകിച്ച് പ്രായമായവര്‍. കാരണം താരതമ്യേന രോഗപ്രതിരോധ ശേഷി കുറവുള്ള പ്രായമായവരിലാണ് കൊവിഡ് കൂടുതല്‍ ആഘാതം സൃഷ്ടിക്കുക എന്ന് ലോകാരോഗ്യ സംഘടനതന്നെ നേരത്തെ വ്യക്തമാക്കിയതാണ്. എന്തായാലും പ്രതിരോധത്തിന് കൂടുതല്‍ കരുത്തും അതിജീവനത്തിന് കൂടുതല്‍ പ്രതീക്ഷയും പകരുന്നു വൈറലായ ഈ തമ്പ്‌സ് അപ് ചിത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.