ദുബായ്:റമദാനില്‍ ദുബായില്‍ ഇഫ്താർ വിതരണത്തിന് മുന്‍കൂർ അനുമതി വാങ്ങണമെന്ന് ഓർമ്മപ്പെടുത്തി അധികൃതർ. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വിഭാഗത്തില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്. ഭക്ഷണത്തിന്‍റെ നിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.
നിയമാനുസൃതമല്ലാതെ ഭക്ഷണം വിതരണം ചെയ്താല്‍ 5000 മുതൽ 10000 ദിർഹം വരെയാണ് പിഴ. 30 ദിവസം മുതൽ ഒരു വർഷം വരെ തടവും ലഭിച്ചേക്കാം. ഈ വർഷം ഇതുവരെ 22 ഇഫ്താർ ടെന്‍റുകൾക്കും 300 ഇഫ്താർ ടേബ്ളുകൾക്കും അനുമതി നൽകിയിട്ടുണ്ട്. എക്സ്പോ സിറ്റിയിൽ 1000 പേർ പങ്കെടുക്കുന്ന ഗ്രൂപ്പ് ഇഫ്താറും നടത്തും.
https://www.iacad.gov.ae എന്ന വെബ് സൈറ്റ് വഴിയാണ് ഭക്ഷണവിതരണത്തിന് അനുമതി വാങ്ങേണ്ടത്. എവിടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത് എന്നതടക്കമുളള വിവരങ്ങള്‍ നല്കണം.800600 എന്ന ഫോൺ നമ്പറിൽ വിളിച്ചും അനുമതി തേടാം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.