ദുബായ്: എമിറേറ്റിലെ പ്രധാന കേന്ദ്രങ്ങളില്‍ സൈക്കിള്‍- ഇസ്കൂട്ടർ യാത്രാക്കാർക്ക് ബോധവല്‍ക്കരണവുമായി ദുബായ് പോലീസും റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയും. പ്രധാനമായും ബീച്ചുകള്‍ കേന്ദ്രീകരിച്ചായിരുന്നു ബോധവല്‍ക്കരണം. ജുമൈറയിലും കൈറ്റ് ബീച്ചിലും അധികൃതർ ബോധവല്‍ക്കരണം നടത്തി.
1585 ഉപയോക്താക്കൾക്ക് നിയമത്തെയും നിയന്ത്രണങ്ങളെയും കുറിച്ച് അവബോധം പകരാൻ പരിപാടികളിലൂടെ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കാനും അപകടങ്ങള്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. യാത്രയിൽ ഹെൽമെറ്റ്, റിഫ്ലക്ടീവ് വസ്ത്രങ്ങൾ, ലൈറ്റുകൾ എന്നിവ ഉപയോഗിക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ചും അധികൃതർ ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v