ആത്മീയതയിൽ ജീവിതം അടിസ്ഥാനമിട്ട മഹാമനീഷിയും കത്തോലിക്കാ സഭയിലെ ആധികാരിക സ്വരവുമായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ മെത്രാപ്പോലീത്ത.ഇന്നത്തെ കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രതികരണങ്ങള്‍ പ്രവാചക നിഷ്‌ഠയിലും ശൈലിയിലും ദൗത്യത്തിലുമായിരുന്നു. 93 വർഷത്തെ ജീവിതകാലയളവിനുള്ളില്‍ പിതാവിന് ഒരിക്കല്‍പോലും താന്‍ പറഞ്ഞ വാക്കുകൾ പിന്‍വലിക്കേണ്ടി വിന്നിട്ടില്ല. ദൈവത്തിന്റെ നാവായി, ദൈവത്തിന്റെ സന്ദേശം മാത്രം ജീവിത സാഫല്യമായി കരുതിയതിന് ദൈവം നല്കിയ സമ്മാനമാണിത്.അഭിവന്ദ്യ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ പവ്വത്തില്‍ പിതാവിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് :'പറയേണ്ടത് പറയും; പറയേണ്ടതുമാത്രം പറയും' എന്നാണ്.
സത്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രവാചകന്റെ മനസ്സായിരുന്നു പിതാവിന്. ജനപ്രീതിനോക്കി പിതാവ് ഒരിക്കലും പ്രതികരിച്ചിട്ടില്ല. ഭൂരിപക്ഷത്തിന് സുഖിക്കുന്നതോ സുഖിക്കാത്തതോ എന്നും ചിന്തിക്കാറില്ല.
സത്യത്തിനുവേണ്ടി നിലകൊള്ളുമ്പോഴും തൂലിക ചലിപ്പിക്കുമ്പോഴും എതിര്‍ചേരിയെ എപ്പോഴും ആദരവോടെ കണ്ടു.സാധാരണ വിശ്വാസികളെ എല്ലായ്‌പ്പോഴും ചേർത്ത് നിറുത്തി പ്രോത്സാഹിപ്പിക്കാൻ ശ്രദ്ധിച്ച ഇടയനായിരുന്നു പിതാവ്.
വി.പോൾ ആറാമൻ മാർപാപ്പയാൽ മെത്രാഭിഷേകം സ്വീകരിച്ച പൗവ്വത്തിൽ പിതാവ് ലഭിക്കാമായിരുന്ന പല സ്ഥാനമാനങ്ങള്‍ക്കും വേണ്ടി നിലപാടുകളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത ആധുനിക കാലത്തിലെ പ്രവാചകനാണ്.ഭാരത സുറിയാനി സഭയുടെ ഭാഗ്യതാരമേ,അങ്ങയുടെ പ്രഭ തലമുറകളെ ജ്വലിപ്പിക്കട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26