ദിസ്പുര്‍: ക്രൈസ്തവര്‍ക്കെതിരെ വര്‍ഗീയ വിഷം ചീറ്റി ബജ്‌രംഗ് ദള്‍ നേതാവ്. ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പള്ളികള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ബജ്‌രംഗ് ദള്‍ നേതാവ് മിത്തുനാഥിന്റെ മുന്നറിയിപ്പ്. അസമിലെ സില്‍ച്ചറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മിത്തുനാഥ് അധിക പ്രസംഗം നടത്തിയത്. ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ അനുയായികള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അടച്ചു പൂട്ടിയതിനോടുള്ള കടുത്ത അമര്‍ഷത്തിലാണ് മിത്തുനാഥിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്. വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് മിത്തുനാഥ്. ക്രിസ്മസ് ദിന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ഹിന്ദുക്കളെ അനുവദിക്കില്ലെന്ന് മറ്റു ബജ്‌രംഗ് ദള്‍ നേതാക്കളും വ്യക്തമാക്കി.
തങ്ങളുടെ ആരാധനാലയങ്ങള്‍ കാരണമില്ലാതെ അടച്ചു പൂട്ടിയ ശേഷം ക്രിസ്ത്യാനികള്‍ നടത്തുന്ന ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് ഉല്ലസിക്കുന്ന ഹിന്ദുക്കളെ കൈകാര്യം ചെയ്യുമെന്നും മിത്തുനാഥ് മുന്നറിയിപ്പ് നല്‍കുന്നത് വീഡിയോയിലുണ്ട്. ലൗ ജിഹാദിനെ കുറിച്ചും മിത്തുനാഥിന്റെ പ്രസംഗത്തില്‍ പരാമര്‍ശിമുണ്ട്. തങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും സംരക്ഷിക്കുന്നതിനായി ഏതു വിമര്‍ശനത്തേയും നേരിടാന്‍ ബജ്രംഗ് ദള്‍ തയ്യാറാണെന്നും മിത്തുനാഥ് പ്രസ്താവിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.