കോഴിക്കോട്: മോഡി മാത്രമല്ല ഇന്ത്യയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫ് ബഹുജന കണ്‍വെഷനും കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനവും കോഴിക്കോട് മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നോ രണ്ടോ ആളുകള്‍ അല്ല രാജ്യം. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം തുടരും. മോഡിയെ വിമര്‍ശിച്ചാല്‍ അത് രാജ്യത്തെ വിമര്‍ശിക്കുക ആണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ സ്ത്രീകളില്ലാത്തതിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്ത് 50 ശതമാനം സ്ത്രീകളുണ്ട്. അത്രയും ഇല്ലെങ്കിലും വേദിയില്‍ പത്തോ ഇരുപതോ ശതമാനം എങ്കിലും സ്ത്രീകള്‍ക്ക് അവസരം നല്‍കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ്, ബിജെപി, പോലീസ് എന്നൊക്കെ പറഞ്ഞാല്‍ പേടിക്കുന്നവര്‍ കാണും. ഞാന്‍ അക്കൂട്ടത്തില്‍ അല്ല. ഞാന്‍ വിശ്വസിക്കുന്നത് സത്യത്തിലാണ്. എത്ര വട്ടം പോലീസിനെ എന്റെ വീട്ടിലേക്ക് അയച്ചാലും എത്ര കേസ് എടുത്താലും സത്യം പറഞ്ഞു കൊണ്ടേയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.