പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ സമുചിതമായി ആചരിച്ചു. രൂപതയുടെ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ച തിരുനാള്‍ കുര്‍ബാനയില്‍ വികാരി ഫാ. അനീഷ് ജെയിംസ് പൊന്നെടുത്തുകല്ലേല്‍, അസി. വികാരി ഫാ. ബിബിന്‍ വേലമ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായി. ആയിരത്തിലേറെ വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
തിരുനാളിനോടനുബന്ധിച്ച് ഒന്‍പതു ദിവസം യൗസേപ്പിതാവിനോടുള്ള നൊവേനയുമുണ്ടായിരുന്നു. തിരുനാള്‍ ദിവസത്തില്‍ ആഘോഷമായ പ്രദക്ഷിണവും ലദീഞ്ഞും ഊട്ടുനേര്‍ച്ചയും നടന്നു. ചടങ്ങുകള്‍ക്ക് വൈദികര്‍, കൈക്കാരന്മാരായ ലിങ്കണ്‍ എബ്രഹാം, സജി മാനുവല്‍, ബാബു പോള്‍, ടോണി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
ഞായറാഴ്ച്ച രാവിലെ പത്തിന് ആരംഭിച്ച തിരുക്കര്‍മങ്ങളും ഊട്ടുനേര്‍ച്ചയും ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സമാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.