സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്ക് നിയമനത്തില്‍ ഇ.ഡി അന്വേഷണം; സന്തോഷ് കുറിപ്പിന്റെ മൊഴിയെടുത്തു

സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്ക് നിയമനത്തില്‍ ഇ.ഡി അന്വേഷണം; സന്തോഷ് കുറിപ്പിന്റെ മൊഴിയെടുത്തു

കൊച്ചി: സ്‌പേസ് പാര്‍ക്കിലെ സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. വിഷയത്തില്‍ സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു.

പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേര്‍സ് പ്രതിനിധികള്‍ക്കും ഇ.ഡി നോട്ടീസ് അയച്ചു. എം. ശിവശങ്കര്‍ ഇടപ്പെട്ട് സ്‌പേസ് പാര്‍ക്കില്‍ കണ്‍സല്‍റ്റന്റായാണ് സ്വപ്നയെ നിയമിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്‌ഐടിഐഎല്ലിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതി. ഇവിടെ ഓപ്പറേഷന്‍സ് മാനേജരായിട്ടായിരുന്ന സ്വപ്ന സുരേഷിന്റെ നിയമനം. 2019 ഒക്ടോബര്‍ മുതല്‍ ശമ്പളമായി സ്വപ്നക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്.

അന്നത്തെ കെഎസ്‌ഐടിഐല്‍ എം.ഡി ജയശങ്കര്‍ പ്രസാദ് നടത്തിയ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു ഒരെയൊരു നിയമന നടപടി. സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്നതോടെ സ്വപ്ന കണ്‍സള്‍ട്ടിങ് കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ജീവനക്കാരി മാത്രമെന്നായിരുന്നു സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വാദം.

ഉത്തരവാദിത്തം പിഡബ്‌ള്യുസിക്കും റിക്രൂട്ടിങ് ഏജന്‍സിയെന്ന് പ്രചരിപ്പിച്ച വിഷന്‍ടെക്കിനും മാത്രമാണെന്ന വാദങ്ങളും അന്ന് തന്നെ പരിഹാസ്യമായി. അന്നുയര്‍ന്ന ആരോപങ്ങളെ രണ്ടര വര്‍ഷങ്ങള്‍ക്കിപ്പുറം ബലപ്പെടുത്തുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ വാട്‌സ്ആപ്പ് ചാറ്റുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.