ന്യൂഡല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസിന് അകത്തേക്ക് കയറി ഖലിസ്ഥാന്‍ വാദികള്‍ അവിടെ ഇന്ത്യന്‍ പതാകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ ഇന്ത്യ പിന്‍വലിച്ചു.
ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്. പഞ്ചാബില്‍ അമൃത്പാല്‍ സിംങിനെതിരായിട്ടുള്ള നടപടികള്‍ പൊലീസും കേന്ദ്രസേനയും ശക്തമാക്കിയതിന് പിന്നാലെയാണ് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസിന് അകത്തേക്ക് ഖലിസ്ഥാന്‍ വാദികള്‍ കയറിയത്.
സംഭവത്തിന് പിന്നാലെ ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.
ഹൈക്കമ്മീഷണറുടെ വീടിന് മുന്നില്‍ ബാരിക്കേഡുകള്‍ അടക്കം സ്ഥാപിച്ച് ഉദ്യോഗസ്ഥരുടെ സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഇതെല്ലാം പിന്‍വലിച്ചിരിക്കുകയാണ് ഇന്ത്യ. ഔദ്യോഗികമായി അധികൃതര്‍ ഇത് സംബന്ധിച്ച് വിശദീകരിക്കുന്നില്ല.
ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെയും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ആസ്ഥാനത്തിന് മുന്നിലെയും മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും ഇപ്പോള്‍ ഇന്ത്യ പിന്‍വലിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v